Sauditimesonline

NORKA CARE CARTOON
പ്രവാസി സ്‌നേഹം വെറും വാക്ക്; പഴയ പദ്ധതികള്‍ കാണിച്ച് വോട്ടില്ലാത്ത പ്രവാസിയെ കൊള്ളയടിക്കാന്‍ നോര്‍ക്ക കെയര്‍

റിയാദില്‍ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് റിയാദിലെ ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തുള്ള ഇന്ത്യക്കാര്‍ അടിയന്തിര സാഹചര്യങ്ങളില്‍ വീടുകളില്‍ തുടരണം. അധികൃതരുടെ ഔദ്യോഗിക സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍, വാര്‍ത്തകള്‍ എന്നിവ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

റിയാദ്, അബ്ഹാ വിമാനത്താവളങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു. റിയാദിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയും വിമാന സര്‍വീസുകളെയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top