Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഓ. ഐ. സി. കൊല്ലം ജില്ലാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍

റിയാദ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കൊല്ലം ജില്ലയിലെ യു. ഡി. എഫ്. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഓ. ഐ. സി. സി. കൊല്ലം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. നാട്ടിലും റിയാദിലും സബ് കമ്മിറ്റികള്‍ ഉണ്ടാക്കി വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റിയാദിലുള്ള കൊല്ലം നിവാസികളുടെ വീടുകള്‍ സന്ദര്‍ശിച്ചു നാട്ടിലെ വോട്ടുകള്‍ ഉറപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

അല്‍ മാസ് ആഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ഓ ഐ സി കൊല്ലം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബാലുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍ ആമുഖപ്രഭാഷണവും സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി മുഖ്യപ്രഭാഷണവും നടത്തി.

റഹ്മാന്‍ മുനമ്പത്ത്, അഷറഫ് വടക്കേവിള, ഷാനവാസ് മുനമ്പത്ത്, ജെറിന്‍, സത്താര്‍ ഓച്ചിറ, നസീര്‍ ഹനീഫ, ഷാജി റാവുത്തര്‍, നാസര്‍ ലൈസ്, ജയന്‍ മാവിള, ചാക്കോ, സന്തോഷ് മാത്യു, നജീം കടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. അന്‍ഷാദ് ശുരനാട്, നിസാര്‍ പള്ളിക്കശെരി, ഫൈസല്‍ ഓച്ചിറ, റഹിം കൊല്ലം, അസ്ഹര്‍ മൈനാഗപ്പള്ളി എന്നിവര്‍ നേതര്‍ത്വം നല്‍കി. ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും സാബു കല്ലേലി ഭാഗം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top