Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

സൗദിയില്‍ നിന്നു വിമാന യാത്രക്ക് അനുമതി; പ്രവേശന വിലക്ക് തുടരും

റിയാദ്: സൗദി അറേബ്യയില്‍ നിന്നു വിദേശികള്‍ക്ക് വിമാന യാത്രക്ക് അനുമതി. വിദേശകളെ കൊണ്ടുപോകാന്‍ വിദേശങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. എന്നാല്‍ ഇതില്‍ യാത്രാക്കാരെ സൗദിയിലേക്ക് കൊണ്ടുവരാന്‍ അനുമതിയില്ല. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡിസംബര്‍ 27ന് പുറപ്പെടുവിച്ച 4/34761 സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

യാത്രക്കാരെ കൊണ്ടുപോകാന്‍ വരുന്ന വിമാനത്തിലെ ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനും എയര്‍പോര്‍ട് ജീവനക്കാരുമായി ബന്ധപ്പെടുന്നതിനും വിലക്കുണ്ട്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് നിയന്ത്രമുണ്ടെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top