
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞദിവസം വാക്‌സിന്‍ സ്വീകരിച്ചിരുന്നു. അതിനുശേഷം വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ്, സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദ്ര്‍ ബിന്‍ ഫര്‍ഹാന്‍, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് തുടങ്ങിയ പ്രമുഖരും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇതോടെ ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ കൊവിഡ് വാക്‌സിന്‍ കാമ്പയിന് പൊതുജനങ്ങളില്‍ നിന്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസവും വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഇതോടെ പതിന്‍ മടങ്ങായി വര്‍ധിച്ചു.

വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്. ഈ സന്ദേശം നല്‍കാന്‍ കിരീടാവകാശി വാക്‌സിന്‍ എടുത്തതിലൂടെ കഴിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമദ് അല്‍ അബ്ുല്‍ അലി പറഞ്ഞു. അതേസമയം, ഗര്‍ഭവതികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.