
റിയാദ്: സൗദി അറേബ്യയില്‍ നിന്നു വിദേശികള്‍ക്ക് വിമാന യാത്രക്ക് അനുമതി. വിദേശകളെ കൊണ്ടുപോകാന്‍ വിദേശങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. എന്നാല്‍ ഇതില്‍ യാത്രാക്കാരെ സൗദിയിലേക്ക് കൊണ്ടുവരാന്‍ അനുമതിയില്ല. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡിസംബര്‍ 27ന് പുറപ്പെടുവിച്ച 4/34761 സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

യാത്രക്കാരെ കൊണ്ടുപോകാന്‍ വരുന്ന വിമാനത്തിലെ ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനും എയര്‍പോര്‍ട് ജീവനക്കാരുമായി ബന്ധപ്പെടുന്നതിനും വിലക്കുണ്ട്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് നിയന്ത്രമുണ്ടെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
