Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഓ.ഐ.സി.സി ലീഡര്‍ അനുസ്മരണം

റിയാദ്: വികസന വിപ്ലവത്തിന് കേരളത്തില്‍ തുടക്കം കുറിച്ച ഭരണാധികാരി ലീഡര്‍ കെ.കരുണാകരന്റെ പത്താമത് ചരമ വാര്‍ഷികം സംഘടിപ്പിച്ചു. സൗദി അറേബ്യയിലെ എല്ലാ പ്രവശ്യയിലുമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സൂം വെബിനാറിലായിരുന്നു അനുസ്മരണം. പരിപാടി തിരുവനന്തപുരം ജില്ലാ ഡി.സി.സി.ജനറല്‍ സെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി ആര്‍.എസ്. അബിന്‍ മുഖ്യ പ്രഭാഷണം നടത്തി.

ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എല്‍.കെ. അജിത് ആമുഖ പ്രഭാഷണം നടത്തി. മലയാളത്തിന്റെ എക്കാലത്തേയും കവിയത്രി സുഗതകുമാരി ടീച്ചര്‍ക്ക് അനുശോചനം അര്‍പ്പിച്ചുകൊണ്ടായിരുന്നു യോഗം ആരംഭിച്ചത്.

അഡ്വ. ജയരാജ് കൊയിലാണ്ടി, ഫൈസല്‍ ഷരീഫ്, കുഞ്ഞു മുഹമ്മദ് കൊടശ്ശേരി, നസറുദ്ദീന്‍ റാവുത്തര്‍, മാള മൊഹിയുദ്ദീന്‍,സിദ്ദീഖ് കല്ലൂപറമ്പന്‍, പി.എം.ഫസില്‍, കുഞ്ഞുമോന്‍ കൃഷ്ണപുരം, ജോണ്‍സണ്‍ മാര്‍ക്കോസ്,ഷാനവാസ് എസ്.പി,നിഷാദ് ആലം കോട്,റഷീദ് വാലത്ത്, ജെ.സി. മേനോന്‍,മുഹമ്മദാലി പാഴൂര്‍,സുഗതന്‍ നൂറനാട്,സുരേഷ് ശങ്കര്‍,സജീര്‍ പൂന്തുറ,ഷാജി മഠത്തില്‍,സുരേഷ് ബാബു ഈരിക്കല്‍, രമേഷ് പാലക്കാട്, നൗഷാദ് ആലുവ, നാസര്‍ ലൈസ്, നസീര്‍ ആലുവ, റഷീദ് വാലേത്ത്,വിന്‍സന്റ് ജോര്‍ജ്, രാജന്‍ കാരിച്ചാല്‍, റിജോ എറണാകുളം,സക്കീര്‍ പത്തറ, സലാഹുദ്ദീന്‍ മരുതിക്കുന്ന്, റഫീഖ് പട്ടാമ്പി, നാസര്‍ മണ്ണാര്‍ക്കാട്,മുജീബ് റഹ് മാന്‍ തബൂക്ക് ,ഡൊമിനിക് സേവിയോ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഷാജി സോണ സ്വാഗതവും,സത്താര്‍ കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top