
ദമ്മാം: മാധ്യമ പ്രവര്‍ത്തകന്‍ ചെറിയാന്‍ കിടങ്ങന്നൂരിനു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. റോയല്‍ മലബാര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് മീഡിയ ഇന്‍ചാര്‍ജ് അഹമ്മദ് യൂസുഫ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍, ഫ്രറ്റേണിറ്റി ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍, കുഞ്ഞിക്കോയ താനൂര്‍, ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട്, പി.ടി.അലവി, നൗഷാദ് ഇരിക്കൂര്‍, ലുഖ്മാന്‍ വിളത്തൂര്‍, സുബൈര്‍ ഉദിനൂര്‍, റഫീഖ് ചെംബോത്തറ പ്രസംഗിച്ചു. സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട്, ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍തൊടി, സെക്രട്ടറി അന്‍സാര്‍ കോട്ടയം, ഫ്രറ്റേണിറ്റി ഫോറം ദമ്മാം ചാപ്റ്റര്‍ സെക്രട്ടറി നസീര്‍ ആലുവ, സുബൈര്‍ നാറാത്ത്, നസീബ് പത്തനാപുരം, റഹീം വടകര സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
