
റിയാദ്: ക്രൂഡ് ഓയില്‍ കയറ്റുമതി വരുമാനം 40.6 ശതമാനം കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 372 ബില്യണ്‍ റിയാലിന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയാണ് സൗദി അറേബ്യ നടത്തിയത്. കൊവിഡ് പടര്‍ന്നതോടെ അന്താരാഷ്ട്ര രംഗത്ത് എണ്ണം ഉപയോഗം കുറഞ്ഞു. വിപണിയില്‍ വില ഇടിയുകയും ചെയ്തു. ഇതിനു പുറമെ എണ്ണ ഉത്പാദക രാജ്യമായ ഒപ്പെക്കും ഒപെക് പ്ലസ് രാജ്യങ്ങളും ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് കയറ്റുമതിയില്‍ കുറവു വരാന്‍ കാരണം.

2019ല്‍ ആദ്യ പത്തു മാസം 62.83 ബില്യണ്‍ റിയാലിന്റെ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 254.76 ബില്യണ്‍ റിയാലിന്റെ കുറവാണ് ഈ വര്‍ഷം നേരിട്ടത്.
അതേസമയം, കൊവിഡ് പ്രതിസന്ധി കുറഞ്ഞതോടെ കഴിഞ്ഞ മാസങ്ങളില്‍ കയറ്റുമതിയില്‍ വര്‍ധനവുണ്ട്. ഒക്‌ടോബറില്‍ ദിവസവും 73.75 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തതായും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയു ൈറിപ്പോര്‍ട്ട് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
