
റിയാദ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരെ സൗദി അറേബ്യ നാടുകടത്തുന്നു. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വ്യാപകമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ച് ജോലി നേടിയ 2800 വിദേശികളായ എഞ്ചിനീയര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് തീരുമാനിച്ചിരുന്നു. അറബ് വംശജരും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള ഏഷ്യക്കാരും വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയിട്ടുണ്ട്.

എഞ്ചിനീയറിംഗ് പ്രൊഫഷനില്‍ ജോലി ചെയ്യുന്നതിന് സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത അന്താരാഷ്ട്ര കമ്പനിയായ ഡാറ്റാ ഫ്‌ളോ പരിശോധിക്കും. ഇങ്ങനെ പരിശോധിച്ചവയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്.
എഞ്ചിനീയറിംഗ് മേഖലയില്‍ വ്യാജന്‍മാരെ പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത എഞ്ചിനീയര്‍മാര െനിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
