Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ കേന്ദ്ര ജിദ്ദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: സൗദിയില്‍ രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രം ജിദ്ദയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദമ്മാം ഉള്‍പ്പെടുന്ന വടക്കന്‍ പ്രവിശ്യയില്‍ ഉടന്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗത് ടെര്‍മിനലാണ് താല്‍ക്കാലിക വാക്‌സിന്‍ കേന്ദ്രമാക്കി മാറ്റിയത്. എയര്‍പോര്‍ട്ട് പുതിയ ടെര്‍മിനലിലേക്ക് മാറ്റിയതോടെ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സൗകര്യം പ്രയോജനപ്പടുത്തിയാണ് വിശാലമായ വാക്‌സിന്‍ സെന്റര്‍ സജ്ജീകരിച്ചത്.

ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹതി മൊബൈല്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്ത സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുളളവര്‍ ജിദ്ദയില്‍ വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങി. ഇവിടെയുളള വാക്‌സിന്‍ കേന്ദ്രത്തില്‍ നിലവില്‍ 84 മുറികളാണുളളത്. ഇതിന്റെ ശേഷി 400 വാക്‌സിന്‍ മുറികളായി ഉയര്‍ത്തും. ഇതിനു പുറമെ മറ്റൊരു സെന്റര്‍ കൂടി ഉടന്‍ ആരംഭിക്കും. കിഴക്കന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ദമ്മാമിലും വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കും. ഇതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ എത്തിക്കുന്നതിനുളള ശ്രമം ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top