
റിയാദ്: സ്വദേശി വനിതകള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ അഞ്ച് വിദേശി വനിതകള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. മാനവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം നടത്തിയ റെയ്ഡിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. റിയാദിലെ ഷോപിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും അഞ്ഞൂറിലധികം പരിശോധനകളാണ് മാനവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം നടത്തിയത്. ലേഡീസ് സ്‌റ്റോര്‍, ബ്യൂടി പാര്‍ലര്‍, എന്നിവിടങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനകളിലാണ് വിദേശി വനിതകളെ പിടികൂടിയത്.

ലൈസന്‍സ് നേടാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളും ഹെല്‍ത് കാര്‍ഡ് ഇല്ലാത്ത വിദേശി വനിതകളും ജോലി ചെയ്യുന്നതായി കണ്ടെത്തി. നിയമ ലംഘനം കണ്ടെത്തിയ 67 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും തൊഴില്‍ നിയമ ലംഘനം കണ്ടെത്തുന്നതിനും പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് പ്രോടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപതി സ്വീകരിക്കും. പരിശോധനകള്‍ക്ക് നഗരസഭാ ആരോഗ്യ വിഭാഗം നേതൃത്വം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
