
റിയാദ്: സൗദി അറേബ്യയിലെ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത് ഫലം ചെയ്തതായി റിപ്പോര്‍ട്ട്. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി സഹായിച്ചതായി ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ധനകാര്യ സ്ഥാപനങ്ങളിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമാണ് കൂടുതല്‍ നിയമനം നടന്നത്. 83.5 ശതമാനം സ്വദേശികള്‍ക്കാണ് കഴിഞ്ഞവര്‍ഷം ഈ മേഖലകളില്‍ നിയമനം ലഭിച്ചത്.

നിലവില്‍ 21.54 ശതമാനം സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 13 പ്രവിശ്യകളില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത് കിഴക്കന്‍ പ്രവിശ്യയിലാണ്.
സ്വകാര്യ എഞ്ചിനീയറിംഗ് മേഖലയില്‍ 20 ശതമാനവും അക്കൗണ്ടന്റ് തസ്തികകളില്‍ 30 ശതമാനവും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ മാനവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
