
റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഡെല്‍റ്റ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സ്വാഭാവിക പ്രതിരോധശേഷി മറികടക്കാന്‍ ഇതിന് കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ കോവിഡ് മുക്തി നേടി ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണം. ഡെല്‍റ്റ വകഭേദത്തിന് അതിവേഗം പടരാന്‍ ശേഷിയുണ്ട്. മാത്രമല്ല അപകടകാരിയുമാണ്. രാജ്യത്ത് കൊവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കാനാണ് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രണ്ട് ഡോസ് നിര്‍ബന്ധമാണെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അസീരി വ്യക്തമാക്കി.
കൊവിഡ് വാക്‌സിന്‍ വ്യാപകമായി വിതരണം ചെയ്ത രാജ്യങ്ങളില്‍ പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. അവിടങ്ങളില്‍ രൂക്ഷമായ രോഗ ബാധയും ആള്‍നാശവും പ്രതീക്ഷിക്കുന്നില്ല. ഡെല്‍റ്റ വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല രാജ്യങ്ങളിലും 75 ശതമാനം പുതിയ രോഗ ബാധക്കും കാരണം ഡെല്‍റ്റയാണ്. വരും ദിവസങ്ങളില്‍ ഡെല്‍റ്റ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാണ് രോഗം ഭേദമായവരും രണ്ട് ഡോസ് സ്വീകരിക്കണമെന്ന നിബന്ധന ബാധകമാക്കുന്നതെന്നും അബ്ദുല്ല അസീരി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






