Sauditimesonline

cover ed
'വരളുന്ന ഹൃദയഭൂമിക' പ്രകാശനം ഇന്ന്

വര്‍ണാഭമായ ആഘോഷ പരിപാടികളോടെ കേളി ദിനം സമാപിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഇരുപത്തി ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ബഗ്‌ള്ഫ് കിങ്ഡം ഓഡിറ്റോറിയത്തില്‍ ‘ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍ കേളിദിനം-2022’ എന്ന പേരിലായിരുന്നു പരിപാടി. കേളി കുടുംബവേദി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച എണ്‍പതോളം കലാപരിപാടികളും അരങ്ങേറി. ഗാനങ്ങള്‍, നൃത്തങ്ങള്‍, നാടകങ്ങള്‍, ദൃശ്യാവിഷ്‌കാരങ്ങള്‍, കവിത, വടിപയറ്റ്, ഒപ്പന, സംഘനൃത്തം, നാടന്‍പാട്ട് തുടങ്ങിയവ അവതരിപ്പിച്ചു. കേളിയുടെ 21 വര്‍ഷത്തെ ചരിത്രം വിളിച്ചോതുന്ന തരത്തില്‍ കവാടത്തില്‍ ഒരുക്കിയ ചിത്ര പ്രദര്‍ശനം വേറിട്ടൊരനുഭവമായി.

ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ദമ്മാം നവോദയ രക്ഷാധികാരി സമിതി അംഗം ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.ആര്‍.സുബ്രമണ്യന്‍ സ്വാഗതവും പറഞ്ഞു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സംഘാടക സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായി എന്നിവര്‍ പ്രസംഗിച്ചു.

ഒ.ഐ.സി.സി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, മാധ്യമ പ്രവര്‍ത്തകരായ സുലൈമാന്‍ ഊരകം, ജയന്‍ കൊടുങ്ങല്ലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, ഷമീര്‍ ബാബു, ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍ മാര്‍ക്കറ്റിങ് മാനേജര്‍ റിയാസ് അലി, സിറ്റിഫ്‌ളവര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിബിന്‍, കോപ്‌ളാന്‍ പൈപ് സെയില്‍സ് മാനേജര്‍ സിദ്ദീഖ് അഹമ്മദ്, അസാഫ് എം.ഡി. അബ്ദുള്ള അല്‍ അസാരി, പ്രസാദ് വഞ്ചിപുര, എംകെ ഫുഡ് മാനേജിങ് ഡയരക്ടര്‍ ബാബു, നിറപറ എം.ഡി. അന്‍വര്‍ (ബാബു), ലൂഹ ഗ്രൂപ്പ് എം.ഡി. ബഷീര്‍ മുസ്ല്യാരകത്ത്, ടര്‍ഫിന്‍ ബഷീര്‍, ജെസ്‌കോ പൈപ്പ് മാനേജര്‍ ബാബു വഞ്ചിപുര, അറബ്‌കോ എം.ഡി. രാമചന്ദ്രന്‍, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സതീഷ് കുമാര്‍, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍,ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, ആക്ടിങ് സെക്രട്ടറി സജിന സിജിന്‍, ട്രഷറര്‍ ശ്രീഷാ സുകേഷ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍ നന്ദി പറഞ്ഞു. വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികളും സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top