Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെബിനാര്‍

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്-കേരള സ്‌റ്റേറ്റ് കമ്മിറ്റി റിപ്പബ്‌ളിക് ദിനത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തില്‍ നടന്ന വെബിനാര്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ജനാധിപത്യത്തേയും, ഭരണഘടനയേയും സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രത്തെ സ്‌നേഹിക്കുന്ന, എല്ലാ പൗരന്‍മാരും പ്രതിജ്ഞാബദ്ധരാണ്. അതിനായി പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ, മതേതരത്വ, മാനവിക മൂല്യങ്ങളെ, ഫാസിസ്റ്റ് അധിനിവേശ ശക്തികള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ ഭരണഘടന സംരക്ഷിക്കല്‍ ഓരോ പൗരന്റെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അലവി ചുള്ളിയന്‍ അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് തന്‍സീര്‍ തലച്ചിറ മുഖ്യ പ്രഭാഷണം നടത്തി. സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ലത്വീഫ് എന്‍. എന്‍ , സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ ചെറുതുരുത്തി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top