എബിസി കാര്‍ഗോ-കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ ആഗസ്ത് 4ന്

റിയാദ്: എബിസി കാര്‍ഗോ കപ്പ്-കെഎംസിസി മണ്ഡല തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ ആഗസ്ത് 4 (വെളളി) വൈകീട്ട് 7.30ന് അരങ്ങേറും. സെമി ഫൈനലില്‍ യോഗ്യത നേടിയ നിലമ്പൂര്‍, തിരുരങ്ങാടി, ഷോര്‍ണൂര്‍, ചേലക്കര മണ്ഡലങ്ങള്‍ മത്സരിക്കും. ഫൈനല്‍ മത്സരം ആഗസ്ത് 11ന് നടക്കും. ബഗ്‌ളഫ് കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന് സമീപം അല്‍ ഖാബൂസ് ഫ്‌ളഡ് ലിറ്റ് സ്‌റ്റേഡിയത്തിലാണ് സെമി, ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക. (Location: https://www.google.com/maps?q=24.807931900024414,46.838287353515625&z=17&hl=en ) സൗദിയിലെ പ്രഗത്ഭരായ ഫുട്‌ബോള്‍ താരങ്ങള്‍ സെമി, ഫൈനല്‍ മത്സരങ്ങളില്‍ അണിനിരക്കും.

റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) ഏ ഡിവിഷന്‍ മത്സരത്തില്‍ എട്ട് ടീമുകളും കെഎംസിസി മണ്ഡലം അടിസ്ഥാനത്തില്‍ 16 ടീമുകളുമാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. രണ്ടര മാസമായി തുടരുന്ന മത്സരം സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരമുളള റഫറി അലി ഖഹ്താനിയുടെ നേതൃത്വത്തിലുളള പാനലാണ് നിയന്ത്രിക്കുന്നത്. ബത്ഹ, ന്യൂ സനഇയ്യ എന്നിവിടങ്ങളില്‍ നിന്ന് സെമി ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ സൗജന്യ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

Leave a Reply