Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

എബിസി കാര്‍ഗോ 25-ാം വാര്‍ഷികം; 3 ടൊയോട്ട കാറുകളും 500 സ്വര്‍ണ നാണയങ്ങളും സമ്മാനം

സെന്‍ഡ് ആന്റ് ഡ്രൈവ്’ പ്രമോഷനില്‍ ആയിരം പേര്‍ക്ക് പ്രത്യേക ഉപഹാരo

റിയാദ്: കാര്‍ഗോ സേവന രംഗത്തെ പ്രമുഖരായ എ.ബി.സി ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ നേടാന്‍ അവസരം ഒരുക്കുന്ന ‘സെന്‍ഡ് ആന്റ് ഡ്രൈവ്’ പ്രമോഷന്‍ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായി മൂന്ന് ടൊയോട്ട കാറുകള്‍, 500 സ്വര്‍ണനാണയങ്ങള്‍ എന്നിവ സമ്മാനിക്കും. ഇതിനുപുറമെ ആയിരത്തിലധികം ഉപഹാരങ്ങളും വിതരണം ചെയ്യും.

മെയ് 12ന് നടക്കുന്ന ആദ്യഘട്ട നറുക്കെടുപ്പിലൂടെ 2 ടൊയോട്ട കൊറോള കാറുകള്‍, 250 സ്വര്‍ണനാണയങ്ങള്‍, 500 പേര്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ എന്നിവ സമ്മാനിക്കും. രണ്ടാം ഘട്ടം മെയ് 9ന് ആരംഭിക്കും. ജൂലൈ 7ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒരു ടൊയോട്ട കൊറോള കാറും 250 സ്വര്‍ണനാണയങ്ങളും 500 പേര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

ജി.സി.സിയിലെ പ്രമുഖരായ എ.ബി.സിയുടെ സൗദിയിലെ ബ്രാഞ്ചുകളില്‍ മാത്രമാണ് സെന്‍ഡ് ആന്റ് ഡ്രൈവ് പ്രമോഷന്‍. കാര്‍ഗോ രംഗത്തെ മികച്ച സേവനത്തിനു നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയ സൗദി അറേബ്യയിലെ ആദ്യ കമ്പനികളില്‍ ഒന്നാണ് എ.ബി.സി കാര്‍ഗോ. ജീവകാരുണ്യ രംഗത്തും സാമൂഹിക സേവനങ്ങളിലും കലാ-കായിക മേഖലയിലും പ്രോത്സാഹനങ്ങളുമായി മികച്ച സേവനങ്ങള്‍ നടത്തി മുന്നില്‍ നില്‍ക്കുന്ന എ.ബി.സി കാര്‍ഗോയുടെ കഴിഞ്ഞകാല ഓഫറുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ചെയര്‍മാന്‍ ഡോ. ശരീഫ് അബ്ദുല്‍ഖാദര്‍ പറഞ്ഞു. അതിന്റെ തുടര്‍ച്ചയായാണ് സെന്‍ഡ് ആന്റ് െ്രെഡവ് സീസണ്‍ ടു ആരംഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇത്തവണ റമദാനിലും വേനലവധിക്കാലത്തും എബിസിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ അതിവേഗം പാര്‍സലുകള്‍ നാട്ടിലെത്തിച്ചു കൊടുക്കുന്നതിനു എ.ബി.സി കാര്‍ഗോ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വേഗത്തിലും സുരക്ഷിതമായും കാര്‍ഗോ എത്തിക്കാന്‍ എബിസിക്കു വിപുലമായ ശൃംഖലയാണുളളത്. ഇതിനു പുറമെ സ്വന്തമായ ക്ലിയറന്‍സ് സൗകര്യം, പരിചയ സമ്പന്നരായ ആയിരക്കണക്കിനു ജീവനക്കാര്‍, അത്യാധുനിക സ്‌റ്റോറേജ് ഫെസിലിറ്റി, വിപുലമായ വാഹന സൗകര്യം, എല്ലായിടത്തും ഓഫീസികള്‍ എന്നിവയാണ് കമ്പനിയുടെ കരുത്തെന്നും ചെയര്‍മാന്‍ ഡോ. ശരീഫ് അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top