Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

റിയാദില്‍ മഴ; ആലിപ്പഴവര്‍ഷം

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാനമായ റിയാദില്‍ വൈകുന്നേരം പെയ്ത മഴയില്‍ റോഡുകളില്‍ വെളളം നിറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. പലയിടങ്ങളിലും ആലിപ്പഴവര്‍ഷവും ദൃശ്യമായി.

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വാരാന്ത്യം വരെ മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിയാദ് നഗരത്തിലും പരിസര പ്രദേശീങ്ങളിലും വൈകുന്നേരം 4ന് ആരംഭിച്ച കനത്ത മഴ ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. ഇതോടെ പല ലോഡുകളിലും വെളളം നിറഞ്ഞു. അസീസിയ, ഹരാജ്, ഖലീജ് എന്നിവിടങ്ങളിലെ റോഡുകളില്‍ വെളളം നിറഞ്ഞത് ഗതാഗതത്തെ ബാധിച്ചു.
പലയിടങ്ങളിലും ആലിപ്പഴവര്‍ഷവും അനുഭവപ്പെട്ടു. രാത്രിയും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട അല്‍ ഖര്‍ജ്, ഹരീഖ്, ദര്‍രയ്യ, മുസാമിയ, ഹുറൈമില, ഹോത്ത ബനീ തമിം എന്നിവിടങ്ങളിലും ഇന്ന് പകല്‍ മഴ അനുഭവപ്പെട്ടു.

പേമാരിയും പൊടിക്കാറ്റും നാളെയും തുടരും. അസീര്‍, അല്‍ഖസിം, ജിസാന്‍, മക്ക, റിയാദ്, ദമാം എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ട്. റിയാദ്, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ ഇടിയോടുകൂടിയ മഴ പെയ്യുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top