Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ആകാശ ദുരന്തം: സുരക്ഷ ഉറപ്പുവരുത്തണമെന്ന് റിയാദ് ടാക്കീസ് അനുശോചന യോഗം

റിയാദ്: അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ റിയാദ് ടാക്കീസ് അനുശോചനം അറിയിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ രക്ഷധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷഫീഖ് പറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് മുഖ്യപ്രഭാഷണം നടത്തി.

ജീവസന്ധാരണം തേടി യുകെയിലേയ്ക്കു പോയവരുടെ സ്വപ്‌നങ്ങളാണ് അപകടത്തില്‍ യരിഞ്ഞമര്‍ന്നത്. യാത്രക്കാരിലേറെയും സാധാരണക്കാരാണ്. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കാലപ്പഴക്കമാണോ എന്ന് വ്യക്തമല്ല. ഇന്ത്യയില്‍ നിന്നു ഗള്‍ഫ് സെക്ട്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന പരാതികള്‍ ഏറെക്കാലമായി നിലനില്‍ക്കുന്നു. ഇതില്‍ പ്രവാസികളില്‍ ആശങ്കയുണ്ട്. ഗള്‍ഫ് മേഖലയിലെ എല്ലാ എയര്‍ലൈന്‍ കമ്പനികളും ലാഭകരമായാണ് സര്‍വ്വീസ് നടത്തുന്നത്. എങ്കിലും പഴയ വിമാനങ്ങളാണ് സര്‍വ്വീസിന് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് അനുശോചന യോഗത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

റഹ്മാന്‍ മുനമ്പത്ത്, ജയന്‍ കൊടുങ്ങലൂര്‍, സനു മാവേലിക്കര, ഉമ്മര്‍ മുക്കം, ഷാജഹാന്‍ ചാവക്കാട്, സൈഫ് കായംകുളം, ഹാരിസ് ചോല, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, ഷൈജു പച്ച, ഷമീര്‍ കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു.

സോണി ജോസഫ്, ഫൈസല്‍ കൊച്ചു, വരുണ്‍ കണ്ണൂര്‍, റിജോഷ് കടലുണ്ടി, സജീര്‍ സമദ്, എല്‍ദോ വയനാട്, സാജിദ് നൂറനാട്, അന്‍വര്‍ സാദത്ത്, നിസാര്‍ പള്ളികശേരി, ജോണി തോമസ്, ലുബൈബ്ബ് ഇ കെ, നസീര്‍ അല്‍ ഹെയര്‍, ജിബിന്‍ സമദ്, രജീസ് ചൊക്ലി, ഹുസൈന്‍ ശാഫി, ഷഫീഖ് വലിയ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top