
റിയാദ്: അല്‍ ഖുദ്‌സ് ഹാജിമാര്‍ക്കായി റിയാദില്‍ സ്വീകരണം. ബത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാചകന്റെ പ്രസിദ്ധമായ അറഫാ പ്രഖ്യാപനത്തിലെ സന്ദേശം മുഹമ്മദ് കുട്ടി സഖാഫി വിശദീകരിച്ചു. ‘ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പ്പിക്കേണ്ടതാണ്’ -പ്രവാചക വചനം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം, എല്ലാ മനുഷ്യരും തുല്യരാണ്, വര്‍ണ്ണത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ പേരില്‍ ആരും ആര്‍ക്കും മീതെയല്ല. ജീവിതം ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ച് മാതൃകാപരമായി ജീവിക്കണമെന്നും മുഹമ്മദ് കുട്ടി സഖാഫി ഉദ്‌ബോധിപ്പിച്ചു.

ഐ.സി.എഫ്. ദാഇ ശാഹിദ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. അബ്ദുലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് സഅദി, റഷീദ് സഖാഫി, ഫൈസല്‍ ഹിഷാം, സൈനുദ്ദീന്‍ റുമ എന്നിവര്‍ തങ്ങളുടെ ഹജ്ജ് അനുഭവങ്ങള്‍ പങ്കുവെച്ചു. അബ്ദുല്‍ മജീദ് താനാളൂര്‍, ഇബ്രാഹിം കരീം എന്നിവര്‍പ്രസംഗിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.