
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. തിരുവനന്തപുരം വക്കം കൊച്ചുവറുവിലകം ഗോമതി ഭവനില്‍ ഷമ്മി ഭൂഷണാണ് (49) മരിച്ചത്. പ്രവാസി സാംസ്‌കാരിക വേദികളില്‍ ഗായകനായി ശ്രദ്ധനേടിയിരുന്നു. അല്‍ദ്രീസ് പെട്രോളിയം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ സുഹൃത്തുക്കള്‍ റെഡ് ക്രസന്റിന്റെ സഹായത്താല്‍ ദമാം സെക്യൂരിറ്റി ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതേ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.