Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

റിയാദ് ഗ്രാന്‍ഡ് ഹൈപ്പറില്‍ മണി റെയിന്‍ ക്യാമ്പയ്ന്‍

റിയാദ്: സൗദി അറേബ്യയിലേ റിയാദ് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മണി റെയ്ന്‍ പ്രൊമോഷന്‍ ആരംഭിക്കുന്നു. ഒമ്പത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പ്രൊമോഷനില്‍ 250 വിജയികളെ തിരഞ്ഞെടുക്കും. ഇതില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കള്‍ റിയാദിലുള്ള ഏതെങ്കിലും ഗ്രാന്റ് ഹൈപ്പര്‍ സന്ദര്‍ശിച്ചാല്‍ മതിയാകും.

എല്ലാ വെള്ളിയാഴ്ചയും വൈകീയിട്ട് 7.00ന് നറുക്കെടുപ്പ് നടക്കും. ജൂണ്‍ 18ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ ഓഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കും. മണി റെയ്ന്‍ ക്യാമ്പയിന്റെ ഭാഗമായി റിയാദിലെ ഗ്രാന്‍ഡ്‌ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ആകര്‍ഷകമായ വിലക്കിഴിവും നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ്അറിയിച്ചു.

അല്‍ ഈമാന്‍ ഹോസ്പിറ്റല്‍ മെട്രോ സ്‌റ്റേഷന് സമീപം അല്‍ മന്‍സൂറ അല്‍ ഹറം പ്ലാസ, സുല്‍ത്താന അല്‍ സുവൈദി അല്‍ ആം സ്ട്രീറ്റ് എക്‌സിറ്റ്-24 എന്നിവിടങ്ങളിലാണ് റിയാദിലെ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മണി റെയ്ന്‍ പ്രൊമോഷന്റെ ഭാഗമായി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top