Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ഒന്നിലധികം ഹാന്റ് ബാഗേജ് അനുവദിക്കില്ല: എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

റിയാദ്: വിമാന യാത്രയില്‍ ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് പരമാവധി 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവുമുള്ള ബാഗേജുകള്‍ മാത്രമാം് കൊണ്ടുപോകാന്‍ അന്‍മതിയുളളൂ. എന്നാല്‍ ലാപ്‌ടോപ് ബാഗ്, ഡ്യൂട്ടി ഫ്രീയില്‍ നിന്നുളള ഗിഫ്റ്റുകള്‍ എന്നിവ അനുവദിക്കുമെന്നം അധികൃതര്‍ വ്യക്തമാക്കി.

ഒന്നിലധികം ഹാന്റ് ബാഗേജുകളും അനുവദിച്ചതില്‍ കൂടുതല്‍ വലിപ്പമുളള ബാഗുകളുമായി എത്തുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടുകളില്‍ എത്തുമ്പോഴാണ് പ്രതിസന്ധി അഭിമുഖീകരിക്കുന്നത്.

സ്ത്രീകളുടെ ഹാന്റ് ബാഗ്, ഓവര്‍കോട്ട്്, ബ്ലാങ്കറ്റ്, ക്യാമറ, ബൈനോക്കുലര്‍, യാത്രക്കിടെ വായിക്കാനുള്ള പുസ്തകങ്ങള്‍, കുട, വാക്കിങ് സ്റ്റിക്ക്, കുട്ടികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കേണ്ട ഭക്ഷണം, കുട്ടികളുടെ ബാസ്‌കറ്റ്, മടക്കിവെയ്ക്കാവുന്ന വീല്‍ ചെയര്‍, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നുളള ഗിഫ്റ്റുകള്‍, ലാപ്‌ടോപ് ബാഗ് എന്നിവയ്ക്ക് ഇളവ് ലഭിക്കും. സുരക്ഷാ സാഹചര്യം നേരിട്ടാല്‍ ഹാന്റ് ബാഗേജുകളുടെ വലിപ്പം വീണ്ടും കുറയ്ക്കുമെന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top