റിയാദ്: മക്കയില്‍ യാചനയിലൂടെ ശേഖരിച്ച 1.17 ലക്ഷം റിയാലുമായി ഏഷ്യക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു, ഇവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. സൗദിയില്‍ യാചകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്ന് പൊതു സുരക്ഷാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കസ്റ്റഡിയിലായ യുവതിയില്‍ നിന്ന് പിടിച്ചെടുത്ത പണം, ആഭരണം എന്നിവയുടെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. യാചകരെ സംബന്ധിച്ച വിവരം 999 ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
യാചന നിരോധിച്ച രാജ്യമാണ് സൗദി അറേബ്യ. വിദേശ രാജ്യങ്ങളില്‍ നിന്ന് യാചനക്ക് മാത്രമായി ആളെ ഇറക്കുന്ന സംഘത്തെ നേരത്തെ സുരക്ഷാ വകുപ്പ് പിടികൂടിയിട്ടുണ്ട്. റമദാന്‍, ഹജ്ജ് വേളകളില്‍ അംഗ വൈകല്യമുളളവരെ വിശുദ്ധ ഭൂമിയില്‍ യാചനക്ക് നിയോഗിക്കുന്ന ഗൂഢ സംഘാങ്ങളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. യാചകര്‍, അവര്‍ക്ക് സഹായം നല്‍കുന്നവര്‍ എന്നിവര്‍ക്കെല്ലാം തടവും പിഴയും ശിക്ഷ ലഭിക്കും. വിദേീശികളെ നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.