Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

അമറുദ്ദീന് നവയുഗം യാത്രയയപ്പ്

അല്‍ഹസ്സ: 38 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി അംഗം അമറുദ്ദീന്‍ മീരാസാഹിബിന് നവയുഗം സാംസ്‌ക്കാരികവേദി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സെക്രട്ടറി സുശീല്‍ കുമാര്‍ നവയുഗത്തിന്റെ ഉപഹാരം അമറുദ്ദീന്‍ മീരാസാഹിബിന് കൈമാറി.

നവയുഗം നടത്തിയ ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അമറുദ്ദീന്‍ മീരസാഹിബിന്, നവയുഗം മേഖല കമ്മിറ്റിഅംഗങ്ങളായ നാസര്‍, റഷീദ്, ഷിബു താഹിര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കൊല്ലം ചിതറ സ്വദേശിയായ അമറുദ്ദീന്‍ മീരാസാഹിബ് 38 വര്‍ഷമായി അല്‍ഹസ്സ മസ്‌റോയിയയില്‍ അറബിക്ക് ടോപ്പ് എന്ന ടൈലറിംഗ് സ്ഥാപനം നടത്തിവരുകയായിരുന്നു. നവയുഗം അല്‍ഹസ്സയില്‍ രൂപീകരിച്ച കാലം മുതല്‍ സജീവപ്രവര്‍ത്തകനാണ്. മേഖല കമ്മിറ്റി അംഗം, മസ്‌റോയിയ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങി സാമൂഹിക, സാംസ്‌ക്കാരിക മേഖലയില്‍ നിറസാന്നിധ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top