
റിയാദ്: സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി അവസാനിച്ചവര്‍ക്കും തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തവക്കല്‍നാ ആപ് നിര്‍ബന്ധമാക്കിയിരുന്നു. തുടര്‍ന്നാണ് ഒളിച്ചോടിയതായി റിപ്പോര്‍ട്ട്‌ചെയ്ത വിദേശികള്‍ ഉള്‍പ്പെടെയുളളവര്‍ക്കു ‘തവക്കല്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ വിശദീകരിച്ചത്.

വ്യാപാരസ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തുന്നവര്‍ തവക്കല്‍നാ ആപ് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫൈനല്‍ എക്‌സിറ്റ് വിസ നേടിയ വിദേശികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.
വിസിറ്റിംഗ് വിസയില്‍ രാജ്യത്തുളളവര്‍ക്കും ‘തവക്കല്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഉണ്ട്. പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഉപേയാഗിച്ച് വിസിറ്റിംഗ് വിസയിലുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
