Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

ഖര്‍ജില്‍ മരിച്ച ജയദേവന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം കേളി സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ നാട്ടിലെത്തിച്ചു. തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ പ്ലാത്തോട്ടം നിവാസിയായ വി.കെ.ജയദേവനാണ് (54) അല്‍ ഖര്‍ജില്‍ മരിച്ചത്. ഏപ്രില്‍ 8ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പതിനാല് വര്‍ഷമായി റിയാദിലെ അല്‍ഖര്‍ജിലുള്ള ഗള്‍ഫ് കാറ്ററിംഗ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. വേലിക്കാത്ത് നാരായണന്റേയും പരേതയായ ദേവിയുടെയും മകനാണ്. സതിയാണ് ഭാര്യ.

കേളി കലാ സാംസ്‌കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും, അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ കമ്മറ്റിയുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍, അല്‍ ഖര്‍ജ് ജീവകാരുണ്യ കമ്മിറ്റി അംഗം ലിബിന്‍ പശുപതി എന്നിവര്‍ സൗദിയിലെയും തളിപ്പറമ്പ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഗിരീശന്‍ നാട്ടിലേയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഏപ്രില്‍ 28ന് പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top