റിയാദ്: അല്‍ ഖര്‍ജിലെ കലാ, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ നൈറ്റ് റൈഡേഴ്‌സ് ഇഫ്താര്‍ സംഗമം ഒരുക്കി. മുംതാസ് റസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. അബ്ദുല്‍ നാസര്‍ മുഖ്യാതിഥിയായിരുന്നു. കെഎംസിസി, കേളി കലാ, കായിക സാംസ്‌കാരിക വേദി, ഡബ്‌ളിയു എം എഫ്, എസ് ഐ സി, ഐ സി എഫ്, ഇസ്ലാഹി സെന്റര്‍, ഷാ ഗ്രൂപ്പ് പ്രവാസി ഫ്രണ്ട്‌സ്, പ്രവാസി സാംസ്‌കാരിക വേദി തുടങ്ങി ംഘടനാ പ്രതിനിധികളും ക്ലബ് അംഗങ്ങളും പങ്കെടുത്തു. ടീം മാനേജര്‍ കുഞ്ഞു, സെക്രട്ടറി മന്‍സൂര്‍, ട്രഷറര്‍ അബ്ദുല്‍ കലാം താടിക്കാരന്‍, നബീല്‍, മോഹിന്‍ ഇര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.