റിയാദ്: അല്‍മറായി ഇന്ത്യന്‍ അസോസിയേഷന്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അല്‍മറായി റിയാദ് നോര്‍ത്ത് ഡിപ്പോയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ബിജു ജോസ് പതാക ഉയര്‍ത്തി. രാജ്യത്തിന്റെ ഐക്യവും അകണ്ഠതയും നിലനിര്‍ത്തുമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു. ദേശീയഗാനവും ദേശഭക്തി ഗാനവും ആലപിച്ചു. അല്‍ മറായി കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിലുളളവര്‍ക്ക് മധുരം വിളമ്പിയാണ് സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം പങ്കുവെച്ചത്.
സുരേഷ് ബാബു, സന്തോഷ് അറയ്ക്കല്‍, മനോജ്, അജിലേഷ്, എന്നിവര്‍ പ്രസംഗിച്ചു. ജയപ്രകാശ്, ബാസിത്, പ്രകാശ്,ജിനീഷ്, സാജു, സന്തോഷ്, സുജിത്,ഷെരിഫ്, എബിന്‍, വിപിന്‍, ശ്രീകാന്ത്, ജോബി, അജിത്, മനു, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.