Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

സോഷ്യല്‍ ഫോറം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 76-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷചച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ പങ്കെടുത്തു.

ഇന്ത്യന്‍ നാഷണല്‍ ഫോറം പ്രസിഡന്റ് അബ്ദുള്‍ അഹദ് സിദ്ദിഖി പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടി രക്ത സാക്ഷിത്വം വരിച്ച സമര നായകന്മാരെ അദ്ദേഹം അനുസ്മരിച്ചു. പൊരുതി നേടിയ സ്വാതന്ത്ര്യം അടിയറവ് വെയ്ക്കാനുള്ളതല്ലന്നും. സ്വാതന്ത്ര്യം, നീതി, ഐക്യം, അഖണ്ഡത തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ വീണ്ടെടുപ്പിനു ജാഗ്രതയോടെ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സജ്ജാദ് ബാംഗ്ലൂര്‍ സ്വാതന്ത്യ ദിന പ്രഭാഷണം നിര്‍വഹിച്ചു. ഡോ. നയീം ഷെരീഫ്, അബ്രാര്‍ ഹുസൈന്‍, ജവഹര്‍ ശവരിമുത്തു, ഗഫൂര്‍ കൊയിലാണ്ടി, ബഷീര്‍ ഈങ്ങാപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. മുഈനുദ്ധീന്‍ സ്വാഗതവും അജ്മല്‍ ഖാന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top