റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പരിസ്ഥിതി വിചാര സദസ്സ് ‘ഗ്രോ ഗ്രീന്‍-24’ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും ഗ്ലോബല്‍ ലാന്റ് ഇനിഷ്യേറ്റീവ് കോഓഡിനേഷന്‍ ഡയറക്ടറുമായ ഡോ. മുരളി തുമ്മാരക്കുടി ഉദ്ഘാടനം ചെയ്തു.
ആഗോളതാപനം, ജല, വായു, ശബ്ദ മലിനീകരണം, വൈദ്യുതി വാഹനങ്ങള്‍, സുസ്ഥിരവികസനം, തുടങ്ങി നിരവധി പാരിസ്ഥിതിക വിഷയങ്ങളില്‍ അദ്ദേഹം സംസാരിച്ചു. രണ്ടാം സെഷനില്‍ വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.
മൂന്നാം സെഷനില്‍ അലിഫ് ഇന്‍ന്റര്‍നാഷണല്‍ സ്‌കൂള്‍ ‘ഗ്രോ ഗ്രീന്‍-24’ന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച പരിസ്ഥിതി സൗഹൃദ പദ്ധതി ‘മൈ പ്ലാന്റ് മൈ ഫ്യൂച്ചര്‍’ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ്, ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, ഹമീദാബാനു, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ സംബന്ധിച്ചു. സന്‍ഹ മെഹ്‌റിന്‍ സ്വാഗതവും ഹെഡ് ബോയ് സയാനുള്ള ഖാന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.