
റിയാദ്: സൗദി അറേബ്യക്ക് ആയുധങ്ങള്‍ വിത്പ്പന നടത്താന്‍ അമേരിക്ക അനുമതി നല്‍കി. ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സൗദി അറേബ്യയെ സഹായിക്കുമെന്ന് അമേരിക്കന്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിക്കു നേരെ അതിര്‍ത്തി കടന്നുളള ആക്രമണങ്ങള്‍ വര്‍ധിച്ചു വരുകയാണ്. സൗദി അറേബ്യ ഉള്‍പ്പെടെയുളള ഗള്‍ഫ് മേഖലയില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി നിലനില്‍ക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുളള അമേരിക്കന്‍ ഭടന്‍മാര്‍ക്കും ഇത് ഭീഷണിയാണ്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ അമേരിക്കന്‍ മിസൈലുകള്‍ക്ക് കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.

സൗദിയുമായി 65 കോടി ഡോളറിനാണ് അമേരിക്കയുമായി ആയുധത്തിന് കരാര്‍. ഹൂതികളുടെ മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുളള മിസൈലുകള്‍ ലഭ്യമാകുന്നതോടെ ഹൂതി ഭീഷണി ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.