Sauditimesonline

sahitha
'കലാലയം' പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

തൊഴില്‍ ഉള്‍ക്കാഴ്ച: അഭിരുചി അറിയാം; അവസരങ്ങളും

റിയാദ്: ഗ്രന്ഥകാരന്‍ കുഞ്ചു സി. നായരുടെ പുതിയ രചന പ്രകാശനത്തിനൊരുങ്ങുന്നു. An insight into your Career: Know your Choice; Grow Your Chance എന്ന പുസ്തകം അടുത്തമാസം പുറത്തിറങ്ങും. ഹൈസ്‌കൂള്‍ മുതല്‍ ബിരുദ തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്കു തൊഴില്‍, അഭിരുചി, അവസരം എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഗ്രന്ധത്തിന്റെ ഉളളടക്കം. നേരത്തെ An insight into your thoughts എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച കുഞ്ചു സി നായര്‍ സാമ്പത്തിക വിദഗ്ദനും സാമൂഹിക പ്രവര്‍ത്തകനുമാണ്.

ജീവിത വിജയത്തിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. അതു കൈവരിക്കാനുളള തന്ത്രങ്ങളും ആശയങ്ങളുമാണ് പുസ്തകം വിശദീകരിക്കുന്നത്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ വെല്ലുവിളികളും മത്സരങ്ങളും വര്‍ധിച്ചുവരുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലും വ്യാവസായിക വിപ്ല വത്തിന്റെ പരിവര്‍ത്തനങ്ങളിലും ഭാവി രൂപപ്പെടുത്തുന്നതിന് പുതുതലമുറയെ വിജയ പഥത്തിലേക്ക് നയിക്കാന്‍ ഉതകുന്നതാണ് കുഞ്ചു സി നായരുടെ കൃതി.

ഗ്രന്ഥകര്‍ത്താവിനു പുറമെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ഡോ. കെ. ആര്‍. ജയചന്ദ്രന്‍, എം. ജി. ബിജു, ഡോ. കെ. സി. നാരായണ്‍, രാജശേഖരന്‍ എ. എച്, ജൂഹി മഹേഷ് എന്നിവരുടെ ലേഖനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദല്‍ഹി ബ്ലൂ റോസ് ആണ് പ്രസാധകര്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top