റിയാദ്: ബെനാമി സംരംഭകരെ കണ്ടെത്താന്‍ റിയാദില്‍ നന്നെ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ദേശീയ ബെനാമി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
രാജ്യത്ത് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടി വിവിധ സംരംഭങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സംശയമുളള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. പരിശോധന നടന്ന ചില സ്ഥാപനങ്ങള്‍ ബെനാമിയാണെന്ന് വ്യക്തമായതായി പരിശോധനാ സംഘം അറിയിച്ചു. ബെനാമി വിരുദ്ധ നിയമ പ്രകാരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
അതിനിടെ പരിശോധന നടക്കുന്നതറിഞ്ഞ് ചിലര്‍ സ്ഥാപനങ്ങള്‍ അടച്ച് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. മറ്റുചിലര്‍ സ്ഥാപനങ്ങള്‍ അടക്കാതെ തന്നെ സ്ഥലം വിട്ടു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
അതേസമയം, ബെനാമി ബിസിനസുകളെ സഹായിക്കുന്നതിന് സ്വദേശി പൗരന്‍മാര്‍ വിദേശികള്‍ക്ക് സീലും ഒപ്പും രേഖപ്പെടുത്തിയ ബ്‌ളാങ്ക് ലെറ്റര്‍ ഹെഡ, ബാങ്ക് ഇടപാടിന് ആവശ്യമായ രേഖകള്‍, എടിഎം കാര്‍ഡ് എന്നിവ പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.