Sauditimesonline

r
മമ്പാട് സ്വദേശി റിയാദില്‍ മരിച്ചു

അറസ്റ്റിനിടെ തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചു

റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തീവ്രവാദ കേസില്‍ പ്രതിയായ സൗദി പൗരന്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യചെയ്തു. വിവിധ കേസുകളില്‍ പ്രതിയായ അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ ശഹരിയാണ് തക്ഷണം മരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജിദ്ദയിലെ അല്‍സമീര്‍ പരിസരത്ത് രാത്രി പത്തിനാണ് ഇയാളെ കണ്ടെത്തിയത്. പ്രദേശത്ത സുരക്ഷാ ഭടന്‍മാരെ വിന്യസിച്ചതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ഇതിനിടെയാണ്ഇയാള്‍ അരയില്‍ ധരിച്ച ബെല്‍റ്റില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പാക് പൗരപും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്നു.

2016 ജനുവരി 31 ന് സൗദി അധികൃതര്‍ പ്രഖ്യാപിച്ച ഒമ്പത് പിടികിട്ടാപുളളികളില്‍ ഒരാളാണ് അല്‍ ശഹ്‌രി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇത്തരം ശക്തികളെ ദൃഢനിശ്ചയത്തോടെ നേരിടുമെന്ന് സ്‌റ്റേറ്റ് സെക്യൂരിറ്റിയുടെ പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top