Sauditimesonline

r
മമ്പാട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ് ഒഐസിസി അംഗത്വ വിതണം

റിയാദ്: ഒഐസിസി റിയാദ് റീജണല്‍ കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം. ബത്ത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ആക്റ്റിംങ്ങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് മുതിര്‍ന്ന കോണഗ്രസ് പ്രവര്‍ത്തകന്‍ രാജു തൃശൂരിന്ന് ആദ്യ അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു.

റിയാദിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവത്തകരെയും ഒഐസിസിയുടെ കീഴില്‍ കൊണ്ടുവരികയും അതുവഴി പ്രവാസലോകത്തും നാട്ടിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിന് ചിട്ടയായ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് ഫോമുകള്‍ ജില്ലാ കമ്മറ്റികള്‍ വഴി വിതരണം ചെയ്യുകയെന്ന് കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്ന് പറഞ്ഞു.

ജില്ലാ പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, ബാലു കൊല്ലം, സുഗതന്‍ നൂറനാട്, ഷാജി മഠത്തില്‍, ഷിജു ചാക്കോ, ശുക്കൂര്‍ ആലുവ, മാള മുഹുയുദ്ധീന്‍, വൈശാഖ്, അമീര്‍ പട്ടണത്ത്, അര്‍ഷാദ് എം ടി, കൃഷ്ണന്‍ എന്നിവര്‍ അംഗത്വ ഫോറം ഏറ്റുവാങ്ങി. സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, യഹ്‌യ കൊടുങ്ങലൂര്‍, ഷഫീക്, ഷാനവാസ് മുനമ്പത്ത്, നൗഷാദ് ആലുവ, റസാഖ് പൂക്കോട്ടുംപാടം, മജീദ് ചിങ്ങോലി, റഷീദ് കൊളത്തറ, അസകര്‍ കണ്ണൂര്‍, സത്താര്‍ കായംകുളം, സിദ്ദീഖ് കല്ലൂപറമ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top