റിയാദ്: ഹ്യദായാഘാതത്തെ തുടര്‍ന്നു മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം തേജസില്‍ അനില്‍ നടരാജന്റെ (57) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ റഫായ ജംഷിയില്‍ കൃഷി സ്ഥലത്ത് കുഴുത്തു വീണ അനിലിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടില്‍ നിന്നു ഭാര്യ അനിതയുടേയും മകള്‍ അശ്വതിയുടേയും ആവശ്യപ്രകാരം കേളി ദവാദ്മി യൂണിറ്റും മുസാഹ്മിയ ഏരിയ ജീവ കാരുണ്യ വിഭാഗവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി,
ഇഖാമ, പാസ്‌പോര്‍ട്ട് എന്നിവയുടെ കാലാവധി കഴിഞ്ഞന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടിക്രമങ്ങള്‍ നീണ്ടുപോയി. എങ്കിലും ഇന്ത്യന്‍ എംബസിയുടെ ഇടപെടലും കേളി കലാ സാംസ്‌കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ ഏകോപനവും ഫലം ചെയ്ഃു. എയര്‍ ഇന്ത്യ വിമാനത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 8ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് കേളി നേതൃത്വം ഇടപെട്ട് നോര്‍ക്ക ആംബുലന്‍സ് ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 11 ന് സംസ്‌കാരം നടന്നു. പരേതരായ നടരാജന്റേയും സതീദേവിയുടേയും മകനാണ് മരിച്ച അനില്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.