Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

പ്രവാസി ചാമ്പ്യന്‍സ് ട്രോഫി ബ്ലാസ്‌റ്റേഴ്‌സിന്

റിയാദ്: പ്രവാസി വെല്‍ഫെയര്‍ ദശ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എസ്ബി ഗ്രൂപ്പ് പ്രവാസി ചാമ്പ്യന്‍സ് ട്രോഫി ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടിന്. ഫൈനലില്‍ ശക്തരായ റിയല്‍ കേരളയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉജ്വല ജയം. പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ പ്രസിഡന്റ് സാജു ജോര്‍ജ് ട്രോഫി സമ്മാനിച്ചു. എസ്ബി ഗ്രൂപ്പ് റീജ്യണല്‍ മാനേജര്‍ അലന്‍ സാജു പ്രൈസ് മണി കൈമാറി.ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കുഞ്ഞു പതിനാലാം മിനിറ്റിലും റിയല്‍ കേരളക്ക് വേണ്ടി 26-ാം മിനിറ്റില്‍ നജീബും ഓരോ ഗോളടിച്ച് സമനിലയിലായി. തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ട് ഔട്ട് നടന്നത്. റിയല്‍ കേരളയുടെ നജീബിനെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ വിന്നിംഗ് ക്യാപ്റ്റനും മികച്ച കളിക്കാരനുമുള്ള ചുട്ടിആപ്പ് ഇന്റര്‍നാഷണല്‍ ടിക്കറ്റ് ചടങ്ങില്‍ കൈമാറി.

ടസമി ഫൈനലില്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട് സുലൈ എഫ്‌സിയെ(2-0)യും റിയല്‍ കേരള റെയിന്‍ബോ എഫ് സി(2-0)യെയും തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്. ഫൈനലിനു മുമ്പ് കുട്ടികള്‍ക്കായി നടന്ന പ്രദര്‍ശന മത്സരത്തില്‍ യൂത്ത് സോക്കര്‍ അക്കാദമി (2-1) യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാദമിയെ തോല്‍പിച്ചു.

യൂത്ത് സോക്കര്‍ താരം ഏദന് റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കി. വിദ്യാര്‍ഥികളായ ലംഹ ലബീബും ഇശാ സെന്നയും കാണികള്‍ക്കായി നടത്തിയ സ്‌പോര്‍ട്ട് ക്വിസും എം.പി ഷഹ്ദാന്‍ നയിച്ച റാപ്പിഡ് ആക്ഷന്‍ ക്വിസും ഗ്യാലറിയില്‍ ഉണര്‍വ് പകര്‍ന്നു. ടൂര്‍ണമെന്റിലെ ഫൗരി മണി ട്രാന്‍സ്ഫര്‍ സര്‍വീസസ് റണ്ണേഴ്‌സ് അപ് ട്രോഫി റിയല്‍ കേരള ടീമിന് ചുട്ടി ആപ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ അംജദ് ഷരീഫ് സമ്മാനിച്ചു.

സഫ്‌വാന്‍ (റിയല്‍ കേരള) ബെസ്റ്റ് പ്ലെയര്‍, അഭിജിത് (ബ്ലാസ്‌റ്റേഴ്‌സ്) ബെസ്റ്റ് ഡിഫെന്‍ഡര്‍, മുബഷിര്‍ (റിയല്‍ കേരള) ബെസ്റ്റ് ഗോള്‍ കീപ്പര്‍, സകരിയ(സുലൈ എഫ്. സി) ടോപ് സ്‌കോറര്‍ എന്നിവര്‍ക്കുള്ള ബഹുമതികള്‍ ഷമാല്‍ ഡിജിറ്റല്‍സ് എംഡി ഷജില്‍ എന്‍.എ, ഫിന്‍പാല്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് നിഫ്‌റാസ്, പ്രവാസി പ്രൊവിന്‍സ് പ്രസിഡന്റ് ഖലീല്‍ പാലോട് എന്നിവര്‍ കൈമാറി. നിയാസ് അലി, നൗഷാദ് വേങ്ങര, ഹാരിസ് മനമക്കാവില്‍, ശിഹാബ് കുണ്ടൂര്‍, അഹ്ഫാന്‍, ആഷിഖ്, അബ്ദുസ്സലാം, ഫസല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി അജ്മല്‍ ഹുസൈന്‍ സ്വാഗതവും വളണ്ടിയര്‍ ക്യാപ്റ്റന്‍ റിഷാദ് എളമരം നന്ദിയും പറഞ്ഞു. റിഫ റഫറീസ് പാനല്‍ അംഗങ്ങളായ ഷരീഫ് പാറക്കല്‍, അമീര്‍, മജീദ് ബാസ്‌കര്‍, ഇന്‍ഷാഫ്, നാസര്‍ എടക്കര, നൗഷാദ്, അഷ്‌റഫ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. സാലിഹ് കൂട്ടിലങ്ങാടി അവതാരകനായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top