Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

ന്യൂ ഏജ് സാംസ്‌കാരിക വേദി സര്‍ഗസന്ധ്യ

റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി ‘സര്‍ഗ്ഗസന്ധ്യ-2024’ റിയാദില്‍ വിപുലമായ പരിപാടികളോടെ അരങ്ങേറി. ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. കാനം രാജേന്ദ്രന്‍ അനുസ്മരണം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി നിര്‍വഹിച്ചു. അബൂബക്കര്‍ പൊന്നാനി, ശുഐബ് സലീം എന്നിവര്‍ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രവാസികള്‍ക്കിടയില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന സാമുഹിക സേവനം പരിഗണിച്ച് ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ എം. സാലി ആലുവയെ ബിനോയ് വിശ്വം പൊന്നാടയണിഞ്ഞ് ആദരിച്ചു.

പി. ഭാസ്‌കരന്‍ അനുസ്മരണ പ്രഭാഷണം റിയാദിലെ എഴുത്തുകാരനും സാഹിത്യ പ്രവര്‍ത്തകനുമായ ജോസഫ് അതിരുങ്കല്‍ നിര്‍വഹിച്ചു. ജോസഫ് അതിരുങ്കലിന്റെ പുതിയ നോവല്‍ ‘മിയ കുള്‍പ’, സബീന എം സാലിയുടെ ‘ലായം’ നോവലിന്റെ മൂന്നാം പതിപ്പ് എന്നിവയുടെ പ്രകാശനം ബിനോയ് വിശ്വം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹസ്സന്‍ കോയയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.

കേളി സാംസ്‌കാരികവേദി കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, ഒഐസിസി സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശനിക്കടവ്, കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സുധീര്‍ കുമ്മിള്‍ നവോദയ, ശിഹാബ് കൊട്ടുകാട്, ഡോ. ജയചന്ദ്രന്‍, ദമാം നവയുഗം കേന്ദ്ര കമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, വിജയന്‍ നെയ്യാറ്റിന്‍കര (ഫോര്‍ക്ക), സുരേന്ദ്രന്‍ കൂട്ടായി (എന്‍ആര്‍കെ), ഷിബു ഉസ്മാന്‍, കെരീം കാനാമ്പുറം (എടപ്പ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഗീത, നൃത്ത വിരുന്നും അരങ്ങേറി. ഷാനവാസ്, ഷാജഹാന്‍, സമീര്‍, സജീര്‍, നൗഷാദ്, അബൂബക്കര്‍ പൊന്നാനി, ഷുഹൈബ് സലിം എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. വിനോദ് കൃഷ്ണ സ്വാഗതവും എം.സാലി ആലുവ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top