റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപികരിച്ച ബാലവേദി കുട്ടികള്‍ക്കു നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കു ഉപഹാരം സമ്മാനിച്ചു. ബത്ഹ അപ്പോളോ ഡി മോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
മത്സരത്തില്‍ റീമ ഷെറിന്‍ ഒന്നാം സ്ഥാനവും, ദിയ റഷീദ് രണ്ടാം സ്ഥാനവും നേടി. ഇല്‍ഹാം മൂന്നും, ഷാഹിന നാലും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ മത്സരം നിയന്ത്രിച്ചു. അന്‍പതിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കാളികളായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, അമീര്‍ പട്ടണത്ത്, ഷംനാദ് കരുനാഗപള്ളി, ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവര്‍ സമ്മാനിച്ചു. പരിപാടികള്‍ക്ക് നാസര്‍ വലപ്പാട്, സിദ്ധീഖ് കല്ലുപറമ്പന്‍, ഷാജി മടത്തില്‍, ജംഷാദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, ഷമീര്‍ മാളിയേക്കല്‍, ബിനോയ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.