
റിയാദ്: 28 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി പത്തനംതിട്ട ജില്ലാ റിയാദ് കമ്മിറ്റി പ്രസിഡന്റും സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ.കെ തോമസിന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ബത്ഹ സബര്‍മതി ഓഡിറ്റേറിയത്തില്‍ നടന്ന പരിപാടി കെപിസിസി രാഷ്ട്രീയ നിര്‍വ്വാഹക സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ കുഞ്ഞി കുമ്പള, രഘുനാഥ് പറശ്ശിനിക്കടവ്, സലീം കളക്കര, ബാലു കുട്ടന്‍, ഷംനാദ് കരുനാഗപള്ളി, സുരേഷ് ശങ്കര്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, യഹിയ കൊടുങ്ങല്ലൂര്‍, സലിം അര്‍ത്തിയില്‍, മജു സിവില്‍ സ്‌റ്റോഷന്‍, കമറുദ്ധീന്‍ താമരക്കുളം, ബാബുകുട്ടി പത്തനംതിട്ട, അബ്ദുല്‍ മുനീര്‍ കണ്ണൂര്‍, സ്മിത മുഹിയിദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതം വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.






