റിയാദ്: വാഴക്കാട് സാംസ്‌കാരിക വേദി നവനേതൃത്വം. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠ്യേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജുനൈസ് വാലില്ലാപുഴ (പ്രസിഡന്റ്), ശരീഫ് പി ടി (ജന. സെക്രട്ടറി), ഷറഫ് ചിറ്റന്‍ (ട്രഷറര്‍), വഹീദ് പണിക്കരപുരായ, സലിം വട്ടപ്പാറ (വൈസ് പ്രസിഡന്റുമാര്‍), അന്‍സര്‍ വാഴക്കാട്, ഷബീര്‍ ബാവ (ജോ. സെക്രെട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ഹര്‍ഷിദ് ചിറ്റന്‍ (ചാരറ്റി), റഷീദ് കല്‍പ്പള്ളി (മീഡിയ), ജിനാസ് കോലോത്തുംകടവ് (സ്‌പോര്‍ട്‌സ്), അഷ്‌റഫ് മുണ്ടുമുഴി (ആര്‍ട്‌സ്) എന്നിവരാണ്.
പ്രവര്‍ത്തക സമിതി അംഗങ്ങളായി അസീസ്, കബീര്‍ കെഎം, മുനീര്‍ മട്ടത്തൊടി, ആദം ചെറുവട്ടൂര്‍, സുഹൈബ് കോലോത്തും കടവ്, അബ്ദുറഹ്മാന്‍ ചെരുവായൂര്‍, മുനീര്‍ പാലത്തിങ്ങല്‍, ജാഫര്‍ പണിക്കരപുരയ്, റിഷാദ് എളമരം, ഫിറോസ് കക്കാട്ട് എന്നിവരെയും തെരഞ്ഞെടുത്തു. റിയാദിലെ പ്രാദേശിക കൂട്ടായ്മയ്ക്കു പ്രവാസത്തോളം ചരിത്രമുണ്ട്. മുന്‍ പ്രസിഡന്റ് മുനീര്‍ മാട്ടതോടി അദ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി കബീര്‍ കൂട്ടായ്മയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷറഫ് ചിറ്റന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.