റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ഔദ്യോഗിക സാഹിത്യ പ്രവ്രര്‍ത്തന, പുസ്തക പ്രസിദ്ധീകരണ വിഭാഗം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി അറേബ്യയിലെ അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളെ പ്രഖ്യാപിച്ചു. റിയാദില്‍ നിന്നു അഡ്വ. എല്‍ കെ അജിത്ത്, റഷീദ് കുളത്തറ, നാദിര്‍ഷ റഹ്മാന്‍, ജിദ്ദയില്‍ നിന്നു സിമി അബ്ദുല്‍ ഖാദര്‍, നജീബ് വെഞ്ഞാറമൂട്, സുജു തേവരുപറമ്പില്‍, ദമ്മാമില്‍ നിന്നു സകീര്‍ പറമ്പില്‍, ഷിബിന്‍ ആറ്റുവ, ഹനീഫ റാവുത്തര്‍ എന്നിവരെയാണ് വിവിധ പ്രവിശ്യയിലെ അംഗങ്ങളായി പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു പ്രഖ്യാപിച്ചത്.
പ്രവാസികള്‍ക്കിടയില്‍ മലയാള സാഹിത്യവും സംസ്‌ക്കാരവും പരിപോഷിപ്പിക്കുക, വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന പ്രയദര്‍ശിനി പബ്ലിക്കേഷന് സൗദി അറേബ്യയില്‍ കൗണ്‍സില്‍ അംഗങ്ങളെ പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ സജീവമാക്കുമെന്ന് സൗദി കോഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ പറഞ്ഞു.
പ്രിയദര്‍ശിനി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കും കെപിസിസി സെക്രട്ടറിയും അഡ്വ: പഴകുളം മധു സൗദിയിലെത്തും. സര്‍ഗാത്മക സംവാദങ്ങള്‍ക്കും വായന അനുഭവങ്ങള്‍ പങ്കുവെക്കാനും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദിയുടെ പ്രധാന നഗരങ്ങളില്‍ വേദിയൊരുക്കുമെന്നും പബ്ലിക്കേഷന്‍ ഭാരവാഹികള്‍അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.