അബഹയില്‍ അപകടം: മലയാളി ഉള്‍പ്പെടെ രണ്ട് മരണം
ജിസാന്‍: സൗദിയിലെ അബഹ-ജിസാന്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. കാസര്‍കോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), കര്‍ണാടക ഉഡുപ്പി കുന്ദാപുരം സ്വദേശി അമ്മാര്‍ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10ന് ദര്‍ബിനടുത്ത് മര്‍ദയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ടൊയോട്ട യാരിസ് കാറിന് പിന്നില്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്ന മംഗലാപുരം സ്വദേശി തമീം, നേപ്പാള്‍ […]














