‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ റിയാദില്‍; സൗദി സഞ്ചാരികളെ ക്ഷണിച്ച് ഇന്ത്യ
റിയാദ്: ഇന്ത്യാ സര്‍ക്കാരിന്റെ ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് റിയാദിലെ ഇന്ത്യന്‍ എംബസി ടൂറിസം പ്രമോഷന്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയൊരുക്കുന്ന പുതിയ അവസരങ്ങള്‍ വിലയിരുത്തുന്നതിന് സൗദി അറേബ്യയിലെ ട്രാവല്‍–ടൂര്‍ ഓപ്പറേറ്റര്‍മാരും വ്യവസായ പ്രമുഖരും പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഇന്ത്യന്‍ വിമാനക്കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയും സൗദിയും തമ്മില്‍ ചരിത്രപരമായ ബന്ധവും സാംസ്‌കാരിക ഇടപെടലുകളും ജനങ്ങളിടയിലെ […]














