ഫനാതീര്‍ തീരത്ത് സന്ദര്‍ശക പ്രവാഹം
ജുബൈല്‍: ഈദ് അവധി ആഘോഷിക്കാന്‍ ജുബൈലിലെ ഫനാതീര്‍ കടല്‍ തീരത്തെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. നവീകരിച്ച ബീച്ചും കളിവളളങ്ങളില്‍ വിനോദത്തിനുളള സൗകര്യവുമാണ് ഇവിടെ എത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ നഗരമായ ജുബൈലിനോട് ചേര്‍ന്നാണ് ഫനാതീര്‍ കോര്‍ണിഷ്. മൂന്ന് കിലോ മീറ്റര്‍ വിസ്തൃതിയില്‍ നവീകരിച്ച ബീച്ചില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. പച്ചപ്പരവതാനി വിരിച്ചതുപോലെ കടലോരം പുല്ലുകള്‍ വച്ചു പിടിപ്പിച്ചത് ഇവിടുത്തെ വിസ്മയ കാഴ്ചയാണ്. മാത്രമല്ല ചെടികളും വൃക്ഷങ്ങളും ധാരാളമായി ഇവിടെ തണല്‍ വിരിക്കുന്നുമുണ്ട്. കളിവളളങ്ങളിലുളള ഉല്ലാസയാത്രയാണ് ഇവിടെയെത്തുന്ന […]
