സൗദിയില്‍ കാര്‍ ഇറക്കുമതി 20 ശതമാനം കുറഞ്ഞു
റിയാദ്: സൗദി അറേബ്യയില്‍ കാര്‍ ഇറക്കുമതി കഴിഞ്ഞ വര്‍ഷം 20 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. പതിനാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി ചെയ്ത വാഹന വിലയുടെ മൂല്യത്തില്‍ 18 ശതമാനം കുറവുണ്ടെന്നും സൗദി കസ്റ്റംസ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ വാഹന വിപണി സജീവമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാര്‍ ഇറക്കുമതിയില്‍ 20.5 ശതമാനം കുറവ് രേഖപ്പെടുത്തി. 4.4 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി […]













