Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

MOHMED KALINGAL

gulf, saudi

കണ്ണീരുണങ്ങാത്ത അപകടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്

മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്: ഓരോ യാത്രയും മടങ്ങിവരാനുള്ള പ്രതീക്ഷയാണ്. കുടുംബത്തോടൊപ്പം ചിരിച്ചും ഉല്ലസിച്ചും സഞ്ചരിച്ചവര്‍ ഒരു നിമിഷത്തില്‍ കണ്ണീരിന്റെ വഴിയായി മാറിയപ്പോള്‍ പ്രവാസ ലോകം മുഴുവന്‍ തേങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയിലും യുഎഇയിലും ഉണ്ടായ വാഹനാപകടങ്ങളില്‍ പത്ത് മലയാളികള്‍ മരിച്ച സംഭവം വേദനയോടെയാണ് പ്രവാസി സമൂഹം ഓര്‍ക്കുന്നത്. മദീനയിലെയും അബുദാബിയിലെയും റോഡുകളില്‍ ഒരേ സമയം അണഞ്ഞത് പത്ത് ജീവിതങ്ങളാണ്. അതിലേറെ ഹൃദയഭേദകമായ കാഴ്ച, മരിച്ചവരില്‍ അഞ്ച് പേര്‍ ഒരേ കുടുംബത്തിലെ കുട്ടികളാണെന്ന യാഥാര്‍ഥ്യമാണ്. സുരക്ഷിതമായി ലക്ഷ്യത്തിലെത്തുമെന്ന വിശ്വാസത്തോടെ […]

gulf, saudi

മദീന അപകടം: മരണത്തിനു കീഴടങ്ങി ഹാദിയ

റിയാദ്: മദീനയില്‍ ശനിയാഴ്ച ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ ഒരാള്‍ കൂടി മരിച്ചു. സൗദി ജര്‍മ്മന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഹാദിയ ഫാത്വിമ (9) ആണ് മരിച്ചത്. മദീനയില്‍ നിന്ന് 170 കിലോ കീറ്റര്‍ അകലെ ജിദ്ദ-മദീന ഹൈവേയില്‍ വാദി ഫറഹയിലായിരുന്നു അപകടം. ഹാദിയായുടെ പിതാവ് അബ്ദുല്‍ ജലില്‍, മാതാവ് തസ്‌ന തോടേങ്ങല്‍, സഹോദരന്‍ ആദില്‍, ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ മദീന ജന്നത്തു

gulf, saudi

സാന്താക്ലോസും കരോള്‍ ഗീതങ്ങളും; മൈത്രി വിളംബരം ചെയ്തു ഒഐസിസി

റിയാദ്: പ്രവാസലോകത്ത് മതമൈത്രിയുടെ കരുത്ത് വിളംബരം ചെയ്തു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം. സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കരുണയുടെയും സന്ദേശമാണ് ക്രിസ്മസ് പകര്‍ന്നു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുല്‍ത്താന ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സാംസ്‌കാരിക സമ്മേളനത്തില്‍ ജോണ്‍സണ്‍ മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. ഫാദര്‍ നിബു ജെയിംസ്‌ ക്രിസ്തുമസ്-പുതുവത്സര സന്ദേശം പങ്കുവച്ചു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വാഹകരാകുവാന്‍ ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുളളവരെ കരുതലോടെ ചേര്‍ത്തുപിടിക്കണം. അശരണര്‍ക്കു

gulf, saudi

മര്‍ഹൂം മുഹമ്മദ് ജമാല്‍ അനുസ്മരണം

റിയാദ്: വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്ന മര്‍ഹൂം മുഹമ്മദ് ജമാല്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഡബളിയു എം ഒ റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് അലി പിസി അധ്യക്ഷത വഹിച്ചു. സജീര്‍ ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വംനല്‍കി. ജമാല്‍ സാഹിബ് വര്‍ത്തമാന കാലത്ത് ജീവിച്ചു മരിച്ചു പോയ അവിശ്വസനീയ വ്യക്തിത്വമായിരുന്നു. കാലത്തിനു മുന്നേ ചിന്തിക്കകുകയും സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ദീര്‍ഘ ദൃഷ്ടിയായിരുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ സത്താര്‍ താമരത്ത്

gulf, saudi

നഷ്ടമായത് മധ്യകേരളത്തിലെ കരുത്തുറ്റ മുഖം: കെഎംസിസി

റിയാദ്: മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തില്‍ സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചു. പൊതുപ്രവര്‍ത്തനത്തില്‍ സംശുദ്ധിയും തികഞ്ഞ ഉത്തരവാദിത്വ ബോധവും പുലര്‍ത്തിയ വി കെ ജനകീയനായി വളര്‍ന്നുവന്ന സാമൂഹിക പ്രവര്‍ത്തകനാണ്. മധ്യകേരളത്തിലെ രാഷ്ട്രീയ ചക്രവാളത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖമായി മാറിയ സമാനതകളില്ലാത്ത നേതാവായിരുന്നു.സംഘടനാ പാടവം കൊണ്ട് പാര്‍ട്ടി പടവുകള്‍ ഓരോന്നായി കയറി. മധ്യകേരളത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹം വഹിച്ച

gulf, saudi

എറണാകുളം കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം

റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് പതിനാലാം വാര്‍ഷികം ആഘോഷിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷവും അരങ്ങേറി. എടപ്പ ക്രിസ്മസ് വാര്‍ഷിക ഫെസ്റ്റ്-2025 എന്ന പേരിലായിരുന്നു ആഘോഷം. സുലൈ സലാഹിയ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ ഷറഫുദ്ധീന്‍ സഹ്‌റ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസ് ലോകത്തിന് പഠിപ്പിച്ച ‘സമ്മാനം നല്‍കുക’ എന്ന സംസ്‌കാരം പുതുവത്സരത്തില്‍ ജീവിതത്തില്‍ പകര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഘടനയെ പരിചയപ്പെടുത്തി വൈശാഖ്

gulf, saudi

എറണാകുളം കൂട്ടായ്മ കലണ്ടര്‍ പ്രകാശനം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു. മലാസിലെ അല്‍മാസ് റെസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗം എടപ്പ വുമണ്‍സ് കളക്റ്റീവ് കോര്‍ഡിനേറ്റര്‍ നെജു കബീര്‍ ഉദ്ഘാടനം ചെയ്തു. കലണ്ടറിന്റെ പ്രകാശനം അഡ്‌വൈസറി ബോര്‍ഡ് അംഗം ഷാജി കൊച്ചിന്‍ നിര്‍ര്‍വ്വഹിച്ചു. കോര്‍ഡിനേറ്റര്‍മാരായ അഷറഫ് മുവ്വാറ്റുപുഴ, അനസ് കോതമംഗലം എന്നിവര്‍ ഏറ്റുവാങ്ങി. ഭാരവാഹികളായ സുഭാഷ് കെ അമ്പാട്ട്, മുഹമ്മദ് ഉവൈസ്, അമീര്‍ കാക്കനാട്, അംജദ് അലി, അജ്‌നാസ്

gulf, saudi

ജിഎംഎഫ് ബാര്‍ബിക്യൂ-മ്യൂസിക്കല്‍ നൈറ്റ്

റിയാദ്: ക്രിസ്മസ്, പുതുവത്സരം ആഘോഷിച്ച് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ബാര്‍ബിക്യു-മ്യൂസിക്കല്‍ നൈറ്റ് ഒരുക്കിയായിരുന്നു ആഘോഷം. കുടുംബങ്ങളും കുട്ടികളും പങ്കെടുത്ത വിവിധ പരിപാടികളും അരങ്ങേറി. എക്‌സിറ്റ് 18 ലെ യാ നബി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7ന് തുടങ്ങിയ പരിപാടി രാത്രി 2 വരെ തുടര്‍ന്നു. കുട്ടികളുടെ ഗാന സന്ധ്യ, സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്യങ്ങള്‍, ഡിജെ പാര്‍ട്ടി എന്നിവ അരങ്ങേറി. റിയാദിലെ സാമൂഹിക, രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഷാജി മഠത്തില്‍

saudi, uae

കൈകോര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്ക്; സഹോദരങ്ങള്‍ക്കു ദുബായില്‍ അന്ത്യവിശ്രമം

റിയാദ്: ഒരുമിച്ച് ചിരിച്ചു, ഒന്നിച്ച് കളിച്ചു, ഒരേ മുറ്റത്ത് വളര്‍ന്ന നാല് കുഞ്ഞുജീവിതങ്ങള്‍ക്ക് ഇനി ദുബായ് മണ്ണില്‍ അന്ത്യവിശ്രമം. അബുദാബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോഡ് അപകടത്തില്‍ മലയാളി കുടുംബത്തിലെ നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തം തകര്‍ത്തത് ഒരു കുടുംബത്തിന്റെ മാത്രമല്ല, മലയാളി സമൂഹത്തിന്റെ ഹൃദയമാണ്. ഏഴ് വയസ്സുകാരനായ അസ്സാം അബ്ദുല്‍ ലത്തീഫ് ജീവന്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലായിരുന്നു. മസ്തിഷ്‌ക മരണം സംശയിച്ചിരുന്നുവെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ മരിച്ചവരുടെ

gulf, saudi

അതിദേശീയത അതി വൈകാരികമാകുമ്പോള്‍ ഫാസിസം കടന്നു വരും: ഡോ അരുണ്‍ കുമാര്‍

റിയാദ്: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനുള്ള കേരള സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണെന്നു മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാ. റിയാദില്‍ കേളി സംഘടിപ്പിച്ച ലിറ്ററേറ്ററി ഫെസ്റ്റ് മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍, മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ അരുണ്‍ കുമാറുമായി എം. എം. നയീം സംവദിച്ചു. ഏതു തരം ഫാസിസവും അപകടമാണ്. അവ കടന്നു വരുന്ന വഴികള്‍ കാണാതെ പോകരുത്. അതിദേശീയത അതി വൈകാരികമാകുന്നത് ഫാസിസം കടന്ന് വരുന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണ്. സത്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ പേരില്‍

gulf, saudi

‘വ്യഞ്ജനങ്ങളിലൂടെ’ കവിതാ ചര്‍ച്ച

ദമ്മാം: കലാലയം സാംസ്‌കാരിക വേദി കവിതാ ചര്‍ച്ച സംഘടിപ്പിച്ചു. ‘വ്യഞ്ജനങ്ങളിലൂടെ’ എന്ന പേരിലായിരുന്നു ചര്‍ച്ച. റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പതിനഞ്ചാമത് സൗദി ഈസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് പ്രമേയം ‘പ്രയാണങ്ങള്‍’ അടിസ്ഥാനമാക്കി മൂന്ന് കവിതകളാണ് ചര്‍ച്ച ചെയ്തത്. സച്ചിദാനന്ദന്റെ ‘നടക്കൂ നടക്കൂ’ എന്ന കവിത സാജിദ് ആറാട്ടുപുഴയും, വീരാന്‍കുട്ടിയുടെ ‘സ്മാരകം’ പ്രദീപ് കൊട്ടിയവും അവതരിപ്പിച്ചു. മഹ്മൂദ് ദര്‍വേശിന്റെ ‘മറ്റേവരെപ്പോലെ ഞങ്ങളും യാത്രപോകുന്നു’ (നുസാഫിറു കന്നാസ്) കവിത മുഹമ്മദ് അന്‍വറും അവതരിപ്പിച്ചു. പ്രകൃതിയോടും മനുഷ്യനോടും ചേര്‍ന്നു

gulf, saudi

അബുദാബിയില്‍ വാഹനാപകടം: റിയാദിലെ മലയാളി സംരംഭകന്റെ മൂന്ന് മക്കള്‍ ഉള്‍പ്പെടെ നാല് മരണം

റിയാദ്: അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 മക്കള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം നടത്തുന്ന ജേര്‍ണലിസം ക്ലാസിലെ പഠിതാവും സംരംഭകനുമായ അബ്ദുല്‍ ലത്തീഫിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്. അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും വീട്ടുവേലക്കാരി ബുഷ്‌റയുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയാണ് അബ്ദുല്‍ ലത്തീഫ്. ദുബൈയിലും റിയാദിലും ബിസനസ് ചെയ്യുന്ന അബ്ദുല്‍ ലത്തീഫിന്റെ കുടുംബം വര്‍ഷങ്ങളായി ദുബായിലാണ് താമസം. റിയാദിലായിരുന്ന ലത്തീഫ് കഴിഞ്ഞ

English Edition

Social Media and Social Reality

I do not believe that social media’s influence is only negative. Like every powerful tool, it carries both positive and negative outcomes. What truly matters is our understanding, awareness, focus, and choice. Social media itself is neutral. The impact it creates depends on how consciously we use it and how clearly we differentiate between what

gulf, saudi

അസീര്‍ കലാലയം സാഹിത്യോത്സവ്

ഖമീസ് മുശൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) കലാലയം സാംസ്‌കാരിക വേദി പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് അസീറില്‍ സംഘടിപ്പിച്ചു. വിവിധ സെക്ടറുകളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മഹ്മൂദ് സഖാഫി മാവൂര്‍ ഉദ്ഘാടനം ചെയ്തു. സൗദി വെസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷാ, മൊയ്തീന്‍ മാവൂര്‍, ഉസ്മാന്‍ സഖാഫി, റഹ്മത്തുള്ള പട്ടിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ‘വേരിറങ്ങിയ വിത്തുകള്‍’ എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. നൂഹ് അബ്ദുള്ള ഖാന്‍ ഉദ്ഘാടനം

Scroll to Top