മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചരിത്രം പഠിക്കണം; ഫാഷിസം നേരിടാന്‍ ജനാധിപത്യം ശക്തിപ്പെടണം: ആലങ്കോട് ലീലാകൃഷ്ണന്‍
റിയാദ്: സിപിഎം പോളിറ്റ് ബ്യൂറോ ചരിത്രം പഠിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കിയിട്ടില്ലെന്ന് പറയുന്നതെന്ന് സിപിഐ സഹയാത്രികനും യുവകലാ സാഹിതി പ്രസിഡന്റുമായ ആലങ്കോട് ലീലാ കൃഷ്ണന്‍. ഇന്ത്യയില്‍ ലക്ഷണമൊത്ത ഫാഷിസമാണുളളത്. പഠിക്കുന്നവര്‍ക്ക് അതു മനസ്സിലാകും. പലരും ഭയപ്പെട്ടു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ ഫാഷിസം രണ്ട് ലോക മഹായുദ്ധങ്ങളുടെ ഇടവേളകളില്‍ താല്‍ക്കാലികമായി സംഭവിച്ചതാണ്. മുസോളിനി, ഹിറ്റ്‌ലര്‍ എന്നിവരുടെ ഫാഷിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് ആഴമേറിയ അടിവേരുകളില്ല. എന്നാല്‍ ഇന്ത്യന്‍ ഫാഷിസം […]














