സൗദിയില്‍ കനത്ത മഴക്ക് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോടെ പെയ്യുന്ന കനത്ത മഴ ചിലയിടങ്ങളില്‍ വെളളപ്പൊക്കത്തിന് ഇടയാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആലിപ്പഴ വര്‍ഷം, പൊടിപടലം നിറഞ്ഞ കാറ്റ്, തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞ് ദൂരക്കാഴ്ച കുറയാന്‍ ഇടയുളളതിനാല്‍ വാഹന യാത്രക്കാര്‍ […]














